പത്തനംതിട്ട : മെഴുവേലിക്കു സമീപം ആലക്കോട് നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതി തലകറങ്ങി വീണപ്പോഴോ കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ ആകാം തലയ്ക്കു ക്ഷതമേറ്റതെന്നാണ് സംശയം. ഇന്നലെ രാത്രി പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകനാണ് കുഞ്ഞിന്റെ പിതാവെന്നു യുവതി മൊഴി നൽകിയിരുന്നു. ഇന്നലെ പുലർച്ചെ പ്രസവം നടന്നതിനു പിന്നാലെ പൊക്കിൾക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പിൽ കൊണ്ടുവയ്ക്കുകയിരുന്നെന്നും യുവതി മൊഴി നൽകി. ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
AUTO NEWS, BREAKING NEWS, KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, PATHANAMTHITTA NEWS, TOP NEWS
“നവജാതശിശുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, വലിച്ചെറിഞ്ഞോ എന്ന് സംശയം; യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും.”
