ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ദുബായ്, വേൾഡ് മലയാളി കൗൺസിൽ 2025 -27 ലെയ്ക്കുള്ള മിഡിൽ ഈസ്റ്റ് റീജിയൻ ഔദ്യോഗിക ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സന്തോഷ് കേട്ടെത്തും , പ്രസിഡന്റായി വിനേഷ് മോഹനും, സെക്രട്ടറിയായി രാജീവ് കുമാറും, ട്രഷററായി ജൂഡിൻ ഫെർണാണ്ടസും, വി.പി.അഡ്മിനായി തോമസ് ജോസെഫും ചുമതലയേറ്റൂ. ചടങ്ങിൽ ഡബ്ലിയു.എം.സി. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അംബസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വി.പി.(ഓർഗനൈസേഷൻ) ചാൾസ് പോൾ എന്നിവർ മുഖ്യ അതിഥികളായിരുന്നു. കൂടാതെ മിഡിൽ ഈസ്റ്റ് റീജിയനിലെ പതിമൂന്ന് പ്രൊവിൻസുകളെ പ്രതിനീതികരിച്ച ഭാരവാഹികളും പുതിയ ചുമതലയെറ്റവർക്ക് ആശംസകളും, പിന്തുണയും അറിയിച്ചു.
BREAKING NEWS, GLOBAL NEWS, LATEST NEWS, TOP NEWS, WORLD NEWS
ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
