കോഴിക്കോട് മെഡിക്കൽ കോളേജ് ​ഗൗണ്ടിൽ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്.

രാവിലെ 11.30 ആണ് സംഭവം. ആശുപത്രി ജീവനക്കാർ പൊലീസിനെ അറിയിച്ചു, തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഇൻക്വസ്റ് നടക്കും.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം കാര്യങ്ങൾ അന്വേഷിക്കും.