ഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ആറ് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. ഇതുവരെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടിൽ നടക്കും.

അപകടത്തിൽപ്പെട്ട 274 പേരുടെ മരണം സംസ്ഥാനസർക്കാർ സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും. ഡിഎൻഎ പരിശോധനകൾ തുടരുന്നതിനിടെ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾ സിവിൽ ആശുപത്രിയുടെ മോർച്ചറിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

ജൂൺ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിലുള്ള ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.