രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം ജമ്മുകശ്മീരിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. അടുത്താഴ്ച മുതൽ കശ്മീരിലെ പ്രധാന വിനോ​ദസഞ്ചാരകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് ​ഗവർണർ മനോജ് സിൻഹ അറിയിച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളാണ് കശ്മീരിലുള്ളത്. അവരുടെ ഉപജീവനമാർ​ഗത്തിന് വെല്ലുവിളിയായിരുന്നു പഹൽ​ഗാം ഭീകരാക്രമണം. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടിയ വിനോദസഞ്ചാരമേഖല വീണ്ടും തുറക്കുന്നത് പാവപ്പെട്ട ജനതയ്‌ക്ക് വലിയൊരു ആശ്വാസമാകും.

വിനോദസ‍ഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞ ദിവസമാണ് ​ഗവർണർ ഉത്തരവിട്ടത്. പഹൽ​ഗാം മാർക്കറ്റ്, വെരിനാ​ഗ് ​ഗാർഡൻ, കൊക്കർനാ​ഗ് ​ഗാർഡൻ തുടങ്ങിയവ 17-ന് തുറക്കും.