കൊച്ചി: തൻ്റെ വളർത്തു പൂച്ചയെ മൃഗാശുപത്രിക്കാർ കൊന്നുവെന്ന് നാദിർഷാ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നാദിർഷാ വിവരം പങ്ക് വെച്ചത്. നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിൻ്റെ പേരിൽ കുറേ ബംഗാളികളുടെ കയ്യിൽ കൊടുത്ത് കൊന്നുവെന്നാണ് നാദിർഷാ പറയുന്നത്. ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും വളർത്തു മൃഗങ്ങളുമായി പോവരുതെന്നും ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ലെന്നും പോസ്റ്റിലുണ്ട്. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഇവരുടെ കയ്യിൽ നിങ്ങളുടെ വളർത്തു മൃഗങ്ങളെ കൊടുക്കരുതെന്നും താൻ കേസ് കൊടുത്തിട്ടുണ്ടെന്നും നാദിർഷാ പോസ്റ്റിൽ പങ്കു വെക്കുന്നു.