അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചതായി വ്യോമയാന മന്ത്രാലയം. പൈലറ്റില്‍ നിന്നുള്ള മെയ് ഡേ സന്ദേശത്തിന് മറുപടി നല്‍കിയെങ്കിലും സ്വീകരിക്കും മുമ്പ് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ബ്ലാക്ക്ബോക്സ് കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി.
പറന്നുയര്‍ന്ന ഉടന്‍ തീഗോളമയി തകര്‍ന്നടിഞ്ഞ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേരുടെ മരണം കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിച്ചു. 650 അടി ഉയരത്തില്‍ നിന്നാണ് വിമാനം നിലം പൊത്തിയത്.പൈലറ്റില്‍ നിന്നുള്ള അപായ സൂചനയായ മെയ് ഡേ സന്ദേശം എ ടി സി യില്‍ എത്തിയെങ്കിലും മറുപടി സ്വീകരിക്കാന്‍ വിമാനത്തിനു ആയില്ലെന്നു വ്യോമ്മയാന സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹ വ്യക്തമാക്കി.
ബ്ലാക്ക് ബോക്സില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര വ്യോമ യാന മന്ത്രി റാം മോഹന്‍ നായിഡു പ്രതികരിച്ചു.ഭാവിയില്‍ ഇത്തരം അപകടം ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.
മരണപ്പെട്ടവരുടെ ഡി എന്‍ എ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം വിട്ടു നല്‍കാനുള്ള നിര്‍ദേശം നല്‍കിയയും മന്ത്രി അറിയിച്ചു. അന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടിന് അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുക് അദ്ദേഹം വ്യക്തമാക്കി
