സുൽത്താൻബത്തേരി: സുൽത്താൻബത്തേരി ഡിപ്പോയിൽ ബസ് നിർത്തിയിട്ടും ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴായിരുന്നു സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സുൽത്താൻബത്തേരിയിൽ യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയില്ക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തു നിന്നും ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്.
