ഇടുക്കി: ഇടുക്കി പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീയ്ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയില്‍ താമസിക്കുന്ന സീതയാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോയപ്പോഴാണ് സീതയെ കാട്ടാന ആക്രമിച്ചത്.
കാട്ടാന ആക്രമണത്തില്‍ സീതയുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വനത്തിനുള്ളില്‍ വെച്ചാണ് ഒറ്റയാന്‍ ആക്രമിച്ചത്. പരിക്കേറ്റ സീതയുടെ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സീതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.