വിസ ചട്ടലംഘനത്തെ തുടർന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് (ഐസിഇ) കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ടിക് ടോക് താരം ഖാബി ലെം അമേരിക്ക വിട്ടു. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഐസിഇ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാൻ അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ മുപ്പതിനാണ് ഖാബി അമേരിക്കയിലെത്തിയത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ ആറിന് ഐസിഇ ഖാബിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഇല്ലാതെ സ്വമേധയാ അമേരിക്ക വിടാന്‍ അതോറിറ്റി അനുമതി നല്‍കുകയായിരുന്നു.

സെനഗലില്‍ ജനിച്ച ഇറ്റാലിയന്‍ പൗരനായ ഖാബി ടിക് ടോകിലൂടെയാണ് പ്രശസ്തനായത്. ഖാബിക്ക് ടിക് ടോക്കില്‍ 162.3 മില്ല്യണും ഇന്‍സ്റ്റഗ്രാമില്‍ 80 മില്ല്യണും ഫോളോവേഴ്‌സുണ്ട്. യുഎസ് വിടുന്നതിന് ആഴ്ച്ചകള്‍ മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.