കൊല്ലം: കൊല്ലം കുണ്ടറയിൽ രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം.
വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
AUTO NEWS, KERALA NEWS, LATEST NEWS, MAIN NEWS, NATIONAL, TOP NEWS
“രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; ഗ്ലാസ് പൊട്ടി കാലിൽ കൊണ്ടു ; പൊലീസ് അന്വേഷണം ആരംഭിച്ചു.”
