ദ്രസയുടെ മറവിൽ തീവ്രവാദത്തിന് ചരടുവലിക്കുന്നു എന്ന തെളിയുക്കുന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്നും റിപ്പോർട്ട് ചെയുന്നത്. മദ്രസ ശാസ്ത്രജ്ഞന്റെ വസതിയിൽ നിന്നും ഒമ്പത് ബോംബുകൾ ആണ് കണ്ടെത്തിയത്. ഇയാൾക്ക് മറ്റേതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ലോക്കൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മുർഷിദാബാദ് ജില്ലയിലെ ഖാർഗ്രാം പ്രദേശത്തുള്ള മദ്രസ അധികൃതരിൽ ഒരാളുടെ വസതിയിൽ ബോംബ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ബകുൾ ഷെയ്‌ക് എന്ന മത പണ്ഡിതന്റെ വസതിയാണ് ഈ സംഭവങ്ങൾ നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി അനധികൃത മദ്രസകൾ പൊളിച്ച് നീക്കം ചെയുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ മദ്രസ പണ്ഡിതന്റെ വീട്ടിൽ നിന്നും ബോംബുകൾ പിടികൂടിയത്. ഇതോടെ മദ്രസകൾക്ക് മറവിൽ പഠിപ്പിക്കുന്നത് തീവ്രവാദം തന്നെയാകാം എന്ന നിഗമനത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

പൊതുജന സുരക്ഷയ്‌ക്ക് സാധ്യമായ ഭീഷണി തടയുന്നതിനായി സ്ക്വാഡ് ഒമ്പത് ബോംബുകളും നിർവീര്യമാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ബകുൾ ഷെയ്‌ക്കിനെ കസ്റ്റഡിയിലെടുത്തു. ബകുൾ ഷെയ്ഖിന്റെ ഭീകരബന്ധത്തെ കുറിച്ചും അന്വേഷിക്കും. സ്ഫോടകവസ്തുക്കളുടെ കൃത്യമായ സ്വഭാവം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല . എന്നാൽ എല്ലാ ബോംബുകളും ഒരു അപകടവുമില്ലാതെ നിർവീര്യമാക്കിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.