തിരുവനന്തപുരം : കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് .
14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ പെയ്യാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു.