ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ച് ഖലിസ്ഥാൻ ഭീകരർ. നരേന്ദ്രമോദിക്കെതിരെ വമ്പൻ ഗൂഢാലോചനയാണ് ഖലിസ്ഥാൻ ഭീകരർ നടത്തുന്നത്. കാനഡയിൽ എത്തുമ്പോൾ പ്രതിഷേധം സംഘടിപ്പിക്കുമെന്ന ഭീഷണി മുഴക്കി കഴിഞ്ഞു . ഖലിസ്ഥാൻ ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ്തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കി രം​ഗത്ത് എത്തിയിരിക്കുന്നത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രിയെ ഉത്തരവാദിയാക്കാണമെന്ന് ജി7 രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്ന് എസ്എഫ്ജെ പറയുന്നു.കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം വഷളായിരുന്നു. കാനഡയുടെ പ്രധാമന്ത്രിയായി മാർക്ക് കാർണി എത്തിയതോടെ ഇന്ത്യയുമായി കാനഡ നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ട് . ഈ അവസരത്തിലാണ് വീണ്ടും ഇന്ത്യയെ ചൊടിപ്പിക്കാൻ ഖാലിസ്ഥാൻ ഭീകരരുടെ ശ്രമം .

മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ ഘാതകരായ ബിയാന്ത് സിംഗ്, സത്വന്ത് സിംഗ് എന്നിവരുൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിക്കാനും ഖലിസ്ഥാൻ ഗ്രൂപ്പുകൾ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ആർമി ടാങ്കുകൾ ചാവേർ ബോംബ് സ്ഫോടനത്തിലൂടെ തകർത്ത ബീബി സത്‌നം കൗർ, ബീബി വഹേഗുരു കൗർ എന്നിവർക്കും ആ​​ദാരഞ്ജലി അർപ്പിക്കുമെന്നും . ജൂൺ 15 മുതൽ 17 വരെ കാനഡയിലെ ആൽബെർട്ടയിലാണ് ഉച്ചകോടി നടക്കുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് . മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.