പിടിച്ചെടുത്ത ബാരലുകൾ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രദേശികമായി നിർമിച്ച 181 ബാരല്‍ മദ്യം പിടിച്ചെടുത്തു. മുബാറക് അല്‍-കബീറിലെ സബാഹ് അല്‍ സലേം പ്രദേശത്ത് നിന്നാണ് മദ്യം പിടിച്ചെടുത്തതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച്‌ നടത്തിയ ഈ ഓപ്പറേഷനില്‍ മദ്യ നിർമ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യനിർമ്മാണശാല നടത്തിയ നിരവധി നേപ്പാള്‍ തൊഴിലാളികളെ അധികൃതർ അറസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു..