കോഴിക്കോട്: പയ്യോളിയില്‍ മകന്‍ നല്‍കിയ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല. മരിച്ച ഈളുവയല്‍ മുഹമ്മദിന്റ മൃതദേഹമാണ് ഖബര്‍ തുറന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
27 വര്‍ഷമായി കുടുംബവുമായി അകന്ന് താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58കാരന്‍ മുഹമ്മദ് കഴിഞ്ഞ മാസം 26നാണ് മരിച്ചത്. വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. മുഹമ്മദിന്റെ മൃതദേഹം ചെരിച്ചില്‍ പള്ളിയില്‍ ഖബറടക്കി.
