കെയ്‌റോ : ഈജിപ്തില്‍ പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന് പേടിച്ച് കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കി. 13 വയസ്സുകാരനായ മഹ്‌മൂദ് ആണ് ഈജിപ്തില്‍ ലഭിക്കുന്ന വീര്യം കൂടിയ കീടനാശിനി കുടിച്ച് മരിച്ചത്.ഗര്‍ബിയ ഗവര്‍ണറേറ്റിലെ ടാന്റയിലെ എസ്‌ബെറ്റ് ബക്കീറിലാണ് സംഭവം.
കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ മഹ്‌മൂദിനെ ഹാഷിഷ് ഓയില്‍ ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നെയും മഹ്‌മൂദ് പുകവലിച്ചത് പിതാവ് അറിഞ്ഞു. ഇതിനെ തുടര്‍ന്ന് പുകവലിച്ചതിന് പിതാവ് വഴക്കുപറയുമെന്ന് ഭയന്ന് മഹ്‌മൂദ് കീടനാശിനി കുടിച്ച് ജീവനൊടുക്കുകയായിരുന്നു.