നെടുങ്കണ്ടം : വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി.നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് യുവാവ് പാറയിൽ തങ്ങിനിൽക്കുകയായിരുന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.