മലയാളി കൌൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ്‌ ശ്രീ. ഡോമിനിക് ജോസഫ് നേതൃത്വം നൽകി.

ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ വൃക്ഷാതൈകൾ നട്ടു. വേൾഡ് മലയാളി കൌൺസിൽ ഉത്തർപ്രദേശ് പ്രൊവിൻസ്, നോയിഡ ലോക് മഞ്ച്, നോയിഡ അതോറിറ്റി തുടങ്ങിയ സംഘടനകൾക്കൊപ്പം സംഘടിപ്പിച്ച ചടങ്ങിനു വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ്‌ ശ്രീ. ഡോമിനിക് ജോസഫ് നേതൃത്വം നൽകി. ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി ശ്രീ. ഷിജു ജോസഫ്, ഉത്തർപ്രദേശ് പ്രൊവിൻസ് പ്രസിഡന്റ്‌ ശ്രീ. മുരളീധരൻ പിള്ള, ചെയേർപേഴ്സൺ ശ്രീമതി. രാജേശ്വരി ത്യാഗരാജൻ, സെക്രട്ടറി ശ്രീ. ജയരാജ്‌ നായർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത പത്തു വർഷത്തേക്ക് എല്ലാവർഷവും നൂറുതൈകൾ നടുന്നതാണെന്നു സംഘാടകർ അറിയിച്ചു.