കൊട്ടാരക്കരയിലെ തലചിറയിൽ 125 പാവപ്പെട്ട കുട്ടികൾക്കായി ഡബ്ല്യുഎംസി അമേരിക്ക റീജിയനും യുവസാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചേർന്ന് നടത്തുന്ന ജാലകം വിദ്യാഭ്യാസ പദ്ധതി സ്കൂൾ കിറ്റ് സംഭാവനകൾ വിതരണം ചെയ്‌തു.

തലച്ചിറ വൈ എസ് നഗറിൽ ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ഭാരവാഹികളുടെയും വൈ എസ് നഗർ യുവസാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന പരുപാടിയിൽ,
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച് വൃക്ഷ തൈകൾ നടുകയും, SSLC പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്‌തു.
