ഇടുക്കി: ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്ക് ആണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു.

അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറും ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. ഇവരുടെ നില ​ഗുരുതരമായി തുടരുക ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.