ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അരുണാചലിലെ ലോങ്ഡിംഗ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ പോങ്‌ചൗ സർക്കിളിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പട്രോളിംഗ് ആരംഭിച്ചതെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചത്.
തുടർന്ന് സുരക്ഷാസേനയുടെ പട്രോളിങ്ങിനിടെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. വെടുവെയ്പ്പിനിടെ ഭീകരർ മ്യാൻമർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സുരക്ഷാസേന പ്രദേശത്ത് സമഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും നുഴഞ്ഞുകയറ്റക്കാർ അതിർത്തി കടന്നെന്നാണ് വിവരം.
