പത്തനംതിട്ട : അടൂര്‍ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ,വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാര്‍ അമിതവേഗത്തിൽ തെറ്റായ ദിശയിൽനിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
KERALA NEWS, LATEST NEWS, LOCAL NEWS, NATIONAL, PATHANAMTHITTA NEWS
അടൂരിൽ നിയന്ത്രണം തെറ്റിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; 2 പേരുടെ നില ഗുരുതരം: ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു.
