അഹമ്മദാബാത് : ഐപിഎൽ പതിനെട്ടാം സീസണിന്റെ കിരീടജേതാക്കൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതുവരെ കിരീടം നേടാനാകാത്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുമ്പോൾ ആര് ജയിച്ചാലും അത് ക്രിക്കറ്റ് ആരാധകർക്ക് അത് പുതിയ ഒരു കാഴ്ച്ചയാകും. കഴിഞ്ഞ തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കിരീടം ഇന്ത്യ ശ്രേയസ് അയ്യർക്ക് പഞ്ചാബ് കിങ്സിന് കൂടി കിരീടം നേടികൊടുക്കാനായാൽ അത് മറ്റൊരു അപൂർവ്വ നേട്ടം കൂടിയാകും. അതേ സമയം ക്രിക്കറ്റിൽ ഒട്ടുമിക്ക വ്യക്തിഗത നേട്ടങ്ങളും കിരീടങ്ങളും നേടിയിട്ടുള്ള കോഹ്‌ലിക്ക് ഈ കിരീടം കൂടി നേടി പൂർണാനാവാൻ കഴിയും.
അതേ സമയം കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികണക്കിന് രൂപയാണ്. ഐപിഎല്ലില്‍ ഇത്തവണ കിരീടം നേടുന്ന ടീമിന് 20 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി നല്‍കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 13 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. കഴിഞ്ഞ സീസണിലും ഇതേ തുക തന്നെയായിരുന്നു ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും നല്‍കിയത്. തൊട്ടുള്ള സ്ഥാനക്കാർക്കും അത്യവശ്യം നല്ല തുക തന്നെ ലഭിക്കും.