വാഷിങ്ടൻ : ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമായത് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്l ഇരുരാജ്യങ്ങള്‍ക്കും യുഎസുമായി വ്യാപാരബന്ധത്തിന് അനുമതി നല്‍കിയതുകൊണ്ടു മാത്രമാണെന്ന് ട്രംപ് ഭരണകൂടം. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യുഎസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ ഈ അവകാശവാദം. ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരായ കേസുകളില്‍ മൻഹാറ്റനിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വാദം കേള്‍ക്കവേയാണ് ലുട്‌നിക് സത്യവാങ്മൂലം സമര്‍പ്പിച്ചത്. . ട്രംപിന്റെ വ്യാപാര നയത്തിനു കനത്ത തിരിച്ചടിയാണ് കോടതി വിധി. അതിനെതിരെ യുഎസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.