കോഴിക്കോട്: രൂക്ഷമായ മഴയിലും കാറ്റിലും ട്രാക്കിൽ വീണത് മൂലം സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് അടക്കമുളള നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്.

കഴിഞ്ഞ ദിവസം മംഗലാപുരത്തേയ്ക്കുള് വന്ദേ ഭാരത് വൈകിയിരുന്നു. അത് മൂലം തിരിച്ചുള്ള ട്രെയിനിന്റെ സമയം ക്രമീകരിച്ചിരുന്നു. ഇതാണ് വന്ദേ ഭാരത് വൈകാൻ കാരണം. തിരുവനന്തപുരത്തേയ്ക്കുള്ള നേത്രാവതി എക്സ്പ്രസ്സ്, മലബാർ എക്സ്പ്രസ്സ്, കന്യാകുമാരിയിലേക്കുള്ള പരശുറാം എക്സ്പ്രസ്സ് എന്നിവയാണ് വൈകിയോടുന്ന പ്രധാനപ്പെട്ട ട്രെയിനുകൾ. പാലക്കാട് ഡിവിഷനിലും നിരവധി ട്രെയിനുകൾ വൈകിയോടുന്നുണ്ട്. കോയമ്പത്തൂ൪- മംഗലൂരു ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, കണ്ണൂർ- കോയമ്പത്തൂർ പാസഞ്ചർ എന്നിവയാണ് വൈകിയോടുന്നത്.

ഇന്നലെ രാത്രി കോഴിക്കോട് അരീക്കാട് ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരം വീണിരുന്നു. ഇതാണ് ട്രെയിൻ ഗതാഗതം സ്‌തംഭിക്കാൻ കാരണമായത്. പത്ത് മണിക്കൂറോളം സമയമെടുത്താണ് മരം നീക്കിയതും ഗതാഗതം പുനഃസ്ഥാപിച്ചതും