മുംബൈ : പതിവിലും നേരത്തേ എത്തിയ മൺസൂണിൽ നനഞ്ഞ് കുതിർന്ന് മുംബൈ നഗരം. മുംബൈ നഗരത്തിലും കൊങ്കൺ മുതൽ പാൽഘർ വരെയുള്ള തീരദേശ ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലും അപ്രതീക്ഷിത ദുരിതം. സാധാരണ ജൂൺ രണ്ടാം വാരത്തോടെയാണ് മുംബൈയിൽ മൺസൂൺ എത്തുന്നത്. 1990ൽ മേയ് 20ന് മൺസൂൺ എത്തിയതൊഴിച്ചാൽ കഴിഞ്ഞ 35 വർഷത്തിനിടെ ആദ്യമായാണ് മേയിൽ കാലവർഷം ആരംഭിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ രാവിലെ 11 വരെ മുംബൈയിൽ 295 മില്ലീമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു. 107 വർഷത്തിനു ശേഷമാണ് മേയിൽ ഒരു ദിവസം
ഇത്രയും മഴ പെയ്യുന്നത്. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ പെയ്ത 1918 ല്‍ 279.4 മില്ലിമീറ്റര്‍ ആണ് രേഖപ്പെടുത്തിയത്. സാധാരണയെക്കാൾ 16 ദിവസം മുൻപാണ് ഇത്തവണ കാലവർഷമെത്തിയത്. മേയ് 26നാണ് മുംബൈയിൽ കാലവര്‍ഷം എത്തിയത്.
AUTO NEWS, BREAKING NEWS, LATEST NEWS, MAIN NEWS, NATIONAL, TOP NEWS
“ദുരിതപ്പെയ്ത്തിൽ മുങ്ങി മുംബൈ നഗരം. കാലംതെറ്റി മൺസൂൺ; ഒറ്റദിവസം 295 മില്ലിമീറ്റർ ‘റെക്കോർഡ്’ മഴ”.
