സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വീടുകൾ തകർന്നു. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. കനത്ത മഴയിലും കാറ്റിലും കാര്യവട്ടം സ്പോർട്‌സ് ഹബ്ബിന്റെ മേൽക്കൂര തകർന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ കോട്ടയം തലനാട് വെള്ളാനി സർക്കാർ എൽപി സ്‌കൂളിൻ്റെ മേൽക്കൂര തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങൾ അടക്കം എല്ലാം നശിച്ചു.

പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. തിരുവനന്തപുരത്തും കൊല്ലത്തും വീടുകൾക്ക് മുകളിൽ മരം വീണ് അപകടമുണ്ടായി. തിരുവനന്തപുരം പെരുമ്പഴതൂരിൽ വ്യാപക നാശമുണ്ടായി. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്കും മരം വീണു. അതേസമയം തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി യോഗം വിളിച്ചു.