1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള രാജ്യാന്തര വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. 2025 സെപ്റ്റംബര്‍19 വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള രാജ്യാന്തര യാത്രകള്‍ക്കുമാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. മേയ് 25 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും(airindiaexpress.com)മൊബൈല്‍ ആപ്പിലൂടെയും മറ്റ് ബുക്കിങ് ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.