കണ്ണൂർ : സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിന്റെ കാൽ തല്ലിയൊടിച്ചു. കണ്ണൂർ രാമന്തളിയിൽ ആണ് സംഭവം. രാമന്തളി സ്വദേശി അമ്പുവിനെ ആണ് മകൻ അനൂപ് അക്രമിച്ചത്. മരത്തടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിച്ചു എന്നാണ് പരാതി.
പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കുടുംബ സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് തർക്കമാണ് അക്രമത്തിന് കാരണം. മകൻ അനൂപ് അറസ്റ്റിലായി.
KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS
“കണ്ണൂരിൽ മകൻ പിതാവിന്റെ കാൽ തല്ലിയൊടിച്ചു.”
