ലോക മഹായുദ്ധവും ആണവ യുദ്ധവും വന്നാൽ ഭൂമിയിൽ അമേരിക്ക മാത്രം അതിജീവിക്കുന്ന ഗോൾഡൻ ഡോം പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്. ഗോൾഡൻ ഡോം എന്ന മിസൈൽ വ്യോമ പ്രതിരോധം അവതരിപ്പിച്ച് ആകാശ കോട്ട കെട്ടി അമേരിക്കയേ സർവ്വ യുദ്ധത്തിൽ നിന്നും രക്ഷിക്കാൻ ട്രംപ്. ഇതിനായി ലോകം ഇന്നുവരെ കാണാത്ത വൻ പ്രതിരോധ ചിലവായ 542 ബില്യൺ ഡോളറാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ കോൺഗ്രസും ട്രംപിന്റെ പദ്ധതിക്ക് അംഗീകാരം നല്കി.

ഭൂമിയിൽ നിന്നും വിമാനം വഴിയും ഡ്രോൺ വഴിയും മിസൈൽ വഴിയും എത്തുന്ന എല്ലാ ആക്രമണവും ഗോൾഡൻ ഡോം തടയും. അമേരിക്കയുടെ ആകാശത്തേക്ക് ഒരു ആക്രമണവും ഗോൾഡൻ ഡോം അനുവദിക്കുകയില്ല. ഗോൾഡൺ ഡോമിൽ സ്ഥാപിച്ചിരിക്കുന്ന ആയിര കണക്കിനു മിസൈലുകൾ ശത്രുക്കളുടെ ആകാശത്തിൽ നിന്നുള്ള എല്ലാ ലക്ഷ്യവും തകർക്കും.

ബഹിരാകാശത്ത് നിന്നും എത്തുന്ന മിസൈലുകളേയും തകർക്കും. ബഹിരാകാശത്ത് നിന്നും ബോംബ് വർഷം ഉണ്ടായാൽ അമേരിക്കയുടെ മണ്ണിൽ വീഴുന്നതിനു മുമ്പ് ആകാശത്ത് വയ്ച്ച് തകർക്കും.ഇത്തരത്തിൽ ആണവായുധ മിസൈലോ ബോംബോ പോലും അമേരിക്കയിലേക്ക് എത്തിക്കാൻ ഒരു ശത്രുക്കൾക്കും സാധിക്കില്ല. ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകളിൽ നിന്നും മുഴുവൻ യുഎസിനെയും പ്രതിരോധിക്കാൻ കഴിവുള്ള ഒരു മൾട്ടി-ലെയേർഡ് ഷീൽഡാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.

ബഹിരാകാശത്ത് നിന്ന് പോര്‍മുനകള്‍ എത്തിക്കാൻ കഴിയുന്ന ഫ്രാക്ഷണൽ ഓർബിറ്റൽ ബോംബാർഡ്‌മെന്റ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ വിശാലമായ ഭീഷണികളെ നേരിടാനാണ് ഗോള്‍ഡന്‍ ഡോം രൂപകൽപ്പന ചെയ്യുന്നത്.