കാൻപൂർ: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്‌തെന്ന ആരോപണത്തിൽ ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്.
പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ ഇയാൾ പാകിസ്താനിലേക്ക് യാത്രകൾ നടത്തിയെന്നും തുണിത്തരങ്ങളും മറ്റും കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവിലായിരുന്നു ഇയാൾ ചാരപ്രവൃത്തി നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഐഎസ്‌ഐ ഏജന്റുമാർക്ക് പണവും ഇന്ത്യൻ സിം കാർഡുകളും ഇയാൾ നൽകിയിട്ടുണ്ട്. തന്റെ പ്രദേശത്തെ നിരവധി പേരെ പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്യാൻ ഇയാൾ നിർബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.