കല്പറ്റ: വയനാട് മേപ്പടിയിൽ വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ 1000 ഏക്കർ സ്ഥലത്ത് തീപിടിത്തം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിൽ ഉള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ലാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിക്ക് പുറകിലെ റസ്റ്ററന്റും കള്ളുഷാപ്പും പ്രവർത്തിക്കുന്ന ഭാഗത്ത് നിന്നും തീപടരുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.