താമരശ്ശേരി (കോഴിക്കോട്) : ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് എട്ടു വയസ്സുകാരിയായ മകളെയും കൊണ്ട് അർധരാത്രിയിൽ വീടുവിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഇന്നലെ രാത്രി ഭർത്താവ് നൗഷാദിന്റെ ക്രൂരമർദനത്തിന് ഇരയായത്. യുവതിയുടെ തലയ്ക്കും പരുക്കുണ്ട്. മർദനത്തിൽ പരുക്കേറ്റ മകളും വല്ല്യുമ്മ സുബൈദയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി താമരശ്ശേരി പൊലീസിന് യുവതി മൊഴി നൽകി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
BREAKING NEWS, KERALA NEWS, KOZHIKODE NEWS, LATEST NEWS, LOCAL NEWS, MAIN NEWS, TOP NEWS
“ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനം; കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചു’. രാത്രി വീടുവിട്ടോടി യുവതിയും മക്കളും!…
