സേലം: സേലം ജ​ഗീരമ്മ പാളയത്ത് വ്യാപാരികളായ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്കരൻ, ഭാര്യ ദിവ്യ എന്നിവരെയാണ് അതിഥി തൊഴിലാളിയായ ബിഹാ‍ർ സ്വദേശി സുനിൽ കുമാർ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശൂരമം​ഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം.