സംഘപരിവാര്‍ എന്താണെന്ന് ഒരിക്കൽക്കൂടിഅടിവരയിട്ടു

തിരുവനന്തപുരം: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴമൊഴിയുണ്ടെന്നും പാകിസ്താനെ അടിച്ചുപരത്തണമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് യുദ്ധവെറിയില്‍ ആറാടിയിരുന്ന സംഘപരിവാറുകാര്‍ വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് ഒരു പാവം ഉദ്യോഗസ്ഥനെതിരെ രംഗത്തുവന്നിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സര്‍ക്കാരിന്റെ നയം പറയാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഒറ്റ കാരണത്താല്‍ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി കുടുംബത്തെപ്പോലും വലിച്ചിഴച്ച് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് എക്‌സ് അക്കൗണ്ട് പൂട്ടിവയ്‌ക്കേണ്ടിവന്നെന്നും സംഘപരിവാര്‍ എന്താണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട സംഭവമാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.