പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനുള്ള തിരിടിടാണ് ഇന്ത്യ പാക്കിസ്ഥാന് നൽകുന്നത്. തിരിച്ചടിയിൽ പാകിസ്ഥാന് എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) നഷ്ടമായി. പഞ്ചാബ് പ്രവിശ്യയിൽ വച്ചാണ് ഈ നിരീക്ഷണ ജെറ്റ് ഇന്ത്യ തകർത്തതെന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ദീർഘദൂര റഡാർ നിരീക്ഷണവും വ്യോമ പ്രതിരോധത്തിന്റെ കമാൻഡിഗും നിയന്ത്രണവും സാദ്ധ്യമാക്കുന്ന ഒരുതരം വിമാനമാണിത്. ഇത്തരത്തിലുളള ഓരോ വിമാനത്തിനും കോടികളാണ് വില. പ്രത്യേക രീതിയിലുള്ള ശക്തമായ റഡാർ സംവിധാനങ്ങൾ ഈ വിമാനങ്ങളിൽ ഘടിപ്പിച്ചിരിക്കും. കിലോമീറ്ററുകൾ അകലെ ആകാശത്തിലൂടെയും ഭൂമിയുടെ ഉപരിതലത്തിലൂടെയും ഉള്ള അതിക്രമിച്ചുകയറലുകൾ കണ്ടെത്താനും അവയെ ട്രാക്കുചെയ്യാനും ഈ റഡാറുകൾക്ക് കഴിയും
ഈ വിവരങ്ങൾ സെക്കൻഡുകൾക്കകം കരയിലോ, കടലിലോ, വായുവിലോ ഉളള മറ്റുകേന്ദ്രങ്ങൾക്ക് കൈമാറുകയും അതിക്രമിച്ചുകയറലുകൾക്കെതിരെയുളള സൈനികമോ അല്ലാത്തതോ ആയ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ത്രയും സങ്കീർണമായ കാര്യങ്ങൾ ഏതാനും സെക്കൻഡുകൾ കൊണ്ടായിരിക്കും എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം നിർവഹിക്കുക
