മാനന്തവാടി : വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) മകൻ റോബിൻ (37) ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ബേബിയെ കണ്ടത്. ഗുരുതരമായി പരുക്കേറ്റ ബേബിയ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
AUTO NEWS, BREAKING NEWS, BREAKING NEWS, KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, TOP NEWS
“വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.”
