കോഴിക്കോട്: കോഴിക്കോട് കക്കോടി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്‌ രംഗത്ത്. ഫേസ് ബുക്കില്‍ യുദ്ധ വിരുദ്ധ പോസ്റ്റ്‌ ഇട്ട ഷീബ കക്കോടിക്കെതിരെയാണ് കമ്മീഷണർക്ക് പരാതി നല്‍കിയത്. പാക് അനുകൂല പരാമർശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നടത്തിയതെന്നാണ് ആരോപണം.

‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങള്‍ ഉള്ളവരാണ്’ എന്നായിരുന്നു ഷീബയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിടി നിഹാല്‍ ആണ്‌ പരാതി നല്‍കിയത്. പോസ്റ്റ് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.