പാക്കിസ്ഥാനിലേയും പാക്ക് അധിനിവേശ കാശ്മീരിലേയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സെെന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ഭീകരൻ മസൂദ് അസറിന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസർ പറഞ്ഞു.
“മൗലാന മസൂദ് അസ്ഹർ സാഹിബിന്റെ മൂത്ത സഹോദരിയും മൗലാന കഷ്ഫ് സാഹിബിന്റെ മുഴുവൻ കുടുംബവും, ഷഹീദിന്റെയും മുഫ്തി അബ്ദുൾ റൗഫ് സാഹിബിന്റെയും പേരക്കുട്ടികൾ, രക്തസാക്ഷി ബാജി സാദിയയുടെ ഭർത്താവ് ഉൾപ്പെടെ മൂത്ത മകളുടെ നാല് കുട്ടികൾ എന്നിവർക്ക് പരിക്കേറ്റു. മിക്ക സ്ത്രീകളും കുട്ടികളും രക്തസാക്ഷികളായി”
