
ഖവാജ മുഹമ്മദ് ആസിഫ്
ഇന്ത്യയ്ക്കെതിരേ അണുവായുധ ഭീഷണി ഉയര്‍ത്തി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു.
അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തും, ഖവാജ പറഞ്ഞു.
രണ്ട് അണുവായുധ ശക്തികള്‍ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടല്‍ തീര്‍ച്ചയായും ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാല്‍ അത് പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്കാകും നീങ്ങുക. അത് ഏറെ ദുരന്തങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖവാജ പറഞ്ഞു.
