ന്ദിപോരയിലെ ഏറ്റുമുട്ടലിൽ സൈന്യം ലഷ്‌കർ കമാൻഡറെ വധിച്ചു. അൽത്താഫ്‌ ലല്ലി എന്ന ഭീകരനെയാണ്‌ വധിച്ചത്‌. കൂടുതൽ ഭീകരർ ബന്ദിപോരയിൽ ഉണ്ടെന്നാണ്‌ നിഗമനം. പ്രദേശത്ത്‌ വ്യാപക തിരച്ചിൽ തുടരുകയാണ്‌.

മണിക്കൂറുകൾക്ക്‌ മുമ്പ്‌ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രാദേശിക ഭീകരരായ ആസിഫ് ഷെയ്ക്കിന്റെയും ആദിലിൽ തോക്കറിന്റെയും ജമ്മു കശ്മീരിലെ ത്രാലിൽ വീടുകൾ ബോംബ് വെച്ച് തകർത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു.