കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ പെൺസുഹൃത്ത് ഉപേക്ഷിച്ചു പോകാൻ കാരണമായതിന്റെ പകയെന്നു പ്രതിയുടെ മൊഴി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. പ്രതി അമിത് ഉറാങ്ങിനെ ഇന്നു പുലർച്ചെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് പ്രതിയുമായി തിരുവാതുക്കലിലെ വീട്ടിൽ എത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി.