പ്രതീകാത്മക ചിത്രം
മൂന്നാർ: മൂന്നാറിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നല്ലതണ്ണി കുറുമല ഗണേഷ്‌കുമാർ(35) മൂന്നാർ പോലീസിന്റെ പിടിയിലായി. ഇയാൾ യുവതിയെ പീഡിപ്പിച്ചതിനുശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ ദൃശ്യങ്ങൾ വരന് അയച്ചുകൊടുത്തു. ഇതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
