പാട്ന: ബിഹാറിലെ ദർഭംഗയിൽ മരിച്ചെന്ന് കരുതിയ ആൺകുട്ടി 70 ദിവസത്തിനുശേഷം സുരക്ഷിനായി വീട്ടിൽ തിരിച്ചെത്തി. നേരത്തെ കുട്ടി മരിച്ചതായി കണക്കാക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരി എട്ടിനാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ കുടുംബം 5,000 രൂപയാണ് കൈമാറിയത്.
ഇതിന് ശേഷം ഫെബ്രുവരി 28 ന് ഒരു ആൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെടുത്തിരുന്നു. ആളുകൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കവെ മാർച്ച് ഒന്നിന് കുട്ടി മരിച്ചു. പരാതി നിലനിൽക്കുന്നതിനാൽ കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് സമ്മർദ്ദം ചെലുത്തി ഡിഎൻഎ പരിശോധനയ്ക്കുള്ള അപേക്ഷ പിൻവലിപ്പിച്ചു. മൃതദേഹം കാണാതായ മകന്റേതാണെന്ന് അംഗീകരിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിക്കുന്നു.
AUTO NEWS, BREAKING NEWS, BREAKING NEWS, LATEST NEWS, MAIN NEWS, TOP NEWS
പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി.
