ആലപ്പുഴ : മാന്നാറിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും ഉൾപ്പടെ മോചനദ്രവ്യംആവശ്യപ്പെട്ട കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി വട്ടോലിക്കൽ വീട്ടിൽ രതീഷ് ചന്ദ്രൻ (44), കോട്ടയം വെസ്റ്റ് വേളൂർ കരയിൽ വലിയ മുപ്പതിൽ ചിറ വീട്ടിൽ നിഖിൽ വി.കെ (38) , കോട്ടയം വെസ്റ്റ് വേളൂർകരയിൽ കൊച്ചു ചിറയിൽ വീട്ടിൽ മനു .കെ ബേബി. (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടിൽ സഞ്ജയ് സജി (27) എന്നിവരാണ് അറസ്റ്റിലയാത്. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
AUTO NEWS, BREAKING NEWS, BREAKING NEWS, KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS, TOP NEWS
യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു, ക്രൂരമർദനം; നാല് പേർ അറസ്റ്റിൽ.
