കൊല്ലം: ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനമോടിച്ചെന്ന ആരോപണവുമായി നാട്ടുകാർ. കൊല്ലം പത്തനാപുരത്താണ് സംഭവം. കന്‍ട്രോള്‍ റൂമിന്റെ വാഹനത്തിലാണ് ഇവർ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച് പോകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തടയാൻ ശ്രമിച്ച നാട്ടുകാരെ ഇടിച്ചുതെറിപ്പിച്ചു വാഹനം കടന്നു പോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.