മലപ്പുറം : വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അസ്മയാണ് മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു പ്രസവം. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പെരുമ്പാവൂരിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.
മൃതദേഹം പെരുമ്പൂവാര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. അതിനിടെ പരാതിയുമായി അസ്മയുടെ കുടുംബം രംഗത്തെത്തി. പ്രസവ വേദനയുണ്ടായിട്ടും ഭര്‍തൃ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് പരാതി.
