അവസാന പന്തുവരെ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് തോൽപ്പിച്ചത്

മുംബൈ: അവസാന പന്തുവരെ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് തോൽപ്പിച്ചത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ 203 റൺസ് ടോട്ടൽ പിന്തുടർന്ന മുംബൈ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 67 റൺസും നമാൻ ദിർ 46 റൺസും നേടി. തിലക് വർമ 25 റൺസും ഹർദിക് പാണ്ഡ്യ 28 റൺസും നേടി.

അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 203 റൺസ് നേടി. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലഖ്‌നൗവിന് തുണയായത്. മിച്ചൽ മാർഷ് 1 പന്തിൽ രണ്ട് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 60 റൺസുമായി പുറത്തായി. മാർക്രം 38 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 53 റൺസ് നേടി. 19 പന്തിൽ 30 റൺസെടുത്ത് ആയുഷ് ബദോനിയും 14 പന്തിൽ 27 റൺസെടുത്ത് ഡേവിഡ് മില്ലറും ഭേദപ്പെട്ട പ്രകടനം നടത്തി. റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി.