ഹൈദരാബാദ് : കുടുംബത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പത്തുവയസ്സുകാരിക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് ശുചിമുറിയിൽ പോയ പെൺകുട്ടിയെ പ്രതി പിന്തുടരുകയും ശുചിമുറിയിൽ തടഞ്ഞുവച്ച് അതിക്രമത്തിനിരയാക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയായ 20 വയസ്സുകാരനാണ് പ്രതി. പീഡനത്തിന്റെ ചിത്രവും വിഡിയോയും പകർത്തിയ പ്രതി, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് വിവരമറിഞ്ഞ മാതാപിതാക്കൾ, പ്രതിയുടെ ഫോൺ പരിശോധിക്കുകയും ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തതോടെ ഇയാളെ തടഞ്ഞുവയ്ക്കുകയും റെയിൽവേ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.